കാട്ടു മനുഷ്യനെ നാട്ടു മനുഷ്യനാക്കുന്ന ക്രിയയാണു ശരിയായ വിദ്യാഭ്യാസം.

വിദ്യാഭ്യാസ പരിഷ്കാരങ്ങൾ എത്രയോ നടന്നു! മതങ്ങൾ എത്രയോ ആത്മീയ സന്ദേശങ്ങൾ നൽകുന്നു!ബുദ്ധിജീവികൾ എത്രയോ വാദകോലാഹലങ്ങൾ സൃഷ്ടിക്കുന്നു!രാഷ്ട്രീയ കക്ഷികൾ എത്രയോ പെറ്റു പെരുകുന്നു!വിപ്ലവപ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും നാടു നീളെ പടരുന്നു!പെൺപക്ഷങ്ങൾ കക്ഷിരാഷ്ട്രീയക്കാർ വീതം വച്ചു പരിപോഷിപ്പിക്കുന്നു! പലതരം പെണ്ണെഴുത്തുകളും പെണ്ണല്ലാത്ത എഴുത്തുകളും കൊണ്ട് കേരളം വിറയ്ക്കുന്നു! എന്നിട്ടുമെന്റെ പെണ്ണേ നിനക്കു രക്ഷയില്ലല്ലോ!

കാമവികാരം നല്ലൊരു വില്പനച്ചരക്കാണ്.അതു സിനിമയിലൂടെ, സാഹിത്യ സൃഷ്ടിയിലൂടെ,കലാശില്പങ്ങളിലൂടെ,കമ്പോളക്കാർ വിറ്റഴിച്ചുകൊണ്ടേഇരിക്കുന്നു!കച്ചവടക്കണ്ണുള്ള സാഹിത്യ പ്രവർത്തകർ,കലാകാരന്മാർ, ബുദ്ധിജീവികൾ എല്ലാം ഈ കാമക്കച്ചവടത്തിനു ന്യായീകരണങ്ങൾ നിരത്തുന്നു. വ്യാഖ്യാനങ്ങൾ എഴുതുന്നു.പെണ്ണ് സ്വതന്ത്രയാകണമെന്ന് ഉൽഘോഷിക്കുന്നു. കുടൂംബം തകരണമെന്നു വാദിക്കുന്നു.പൊട്ടപ്പെണ്ണൂങ്ങൾ അതേറ്റു പിടിക്കുന്നു. ഈ കലക്ക വെള്ളത്തിൽ മീൻപിടിച്ചു കൊഴുക്കുന്ന ആൺ ചെന്നായ്ക്കൾ കൂടുതൽ കൂടുതൽ പെൺസ്വാതന്ത്ര്യത്തിനായി മുറവിളികൂട്ടുന്നു. മദ്യവും മയക്കു മരുന്നുകളും പുകയിലയും വിഴുങ്ങി പെൺ സ്വാതന്ത്ര്യം ഘോഷിക്കുന്ന ആണൂം പെണ്ണും എങ്ങൂം പെരുകി. പെണ്ണ് അവിഹിത ഗർഭം ചുമന്നു, അഥവാ ഗർഭം അലസിപ്പിച്ചു.
കാമം ഒതുക്കേണ്ടിടത്ത് ഒതുക്കണം, അടക്കേണ്ടിടത്ത് അടക്കണം.കാമം പാപമല്ല.പക്ഷെ ആധുനികയുഗത്തിൽ ആസൂത്രിതമായി അടക്കമൊതുക്കങ്ങളോടെ സുരക്ഷിത സ്ഥാനങ്ങളിൽ ആഘോഷിക്കേണ്ട ഒരു പരി പാവനമായ വികാരമാണത്. അതഴിച്ചു വിട്ടാൽ അപകടം തന്നെയാണ്.ഒരിക്കൽ ഭ്രാന്തമായി അഴിച്ചു വിട്ട കാമത്തിനു പിടിച്ച തീയാണ് ഇന്നു നാടൂമുഴുവൻ പടരുന്നത്.ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്നം കാമ ശമനമല്ല, ആണെങ്കിൽത്തന്നെ അതിനു സംസ്കരിച്ച വഴികൾ തേടിയേ പറ്റൂ. അഴിച്ചു വിട്ട കാടൻ കാമമാണു നമ്മളിന്നു കാണുന്ന കാമ പീഡനങ്ങൾ മുഴുവൻ.കാമത്തെ നിയന്ത്രിച്ചേ പറ്റൂ. കാമത്തെ വില്പന്യ്ക്കു വയ്ക്കുന്നവരെ തടയണം.കൗമാരക്കാരെ കാമത്തെ കുറിച്ചു പഠിപ്പിക്കണം.കാമവും കുടുംബവും സമൂഹവും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങൾ ബോദ്ധ്യപ്പെടുത്തണം.അതിനു ദീർഘ വീക്ഷണമുള്ള വിദ്യാഭ്യാസമുണ്ടാവണം. ജീവിതം അർത്ഥവത്തായി അടുക്കും ചിട്ടയുമായി ജീവിച്ചു തീർക്കാൻ ദീർഘ വീക്ഷണമുള്ള വിദ്യാഭ്യാസം കൂടിയേ തീരൂ. അതുടനേയുണ്ടാവണം. അല്ലെങ്കിൽ അമ്മപെങ്ങന്മാർ ബന്ധമോ പിതൃ പുത്രീ ബന്ധമോ ഇല്ലാത്ത പഴയ കാട്ടുമനുഷ്യനിലേക്കു നമ്മൾ തിരിച്ചു പോകേണ്ടി വരും.