കാലാവസ്ഥാ വ്യതിയാനം ഒരു സത്യമാണ്.അതു സംഭവിച്ചു കൊണ്ടിരിക്കുകയാണ്. നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. മുമ്പൊക്കെ ഒരു ചെറു വരൾച്ചയായി തുടങ്ങിയപ്പോൾ നമ്മളാരും അതു ഗൗനിച്ചില്ല. 1983 ൽ വന്ന വരൾച്ച ഒരു മുന്നറിയിപ്പായിരുന്നു.ആ മുന്നറിയിപ്പു വിളിച്ചു പറഞ്ഞവരെ നമ്മൾ ‘വട്ടന്മാർ’ എന്നു വിളിച്ച് ആദരിച്ചു. ‘സൈലന്റ് വാലി’സംരക്ഷിക്കണമെന്നു പറഞ്ഞവരെ വികസനവിരോധികൾ എന്നു വിളിച്ചു കളിയാക്കി. ‘കൊരങ്ങന്മാരെ’ സംരക്ഷിക്കാൻ മറ്റൊരു കൂട്ടം കൊരങ്ങന്മാർ നടത്തുന്ന പിന്തിരിപ്പൻ ഭ്രാന്തൻ സമരമാണ് അതെന്നു പറഞ്ഞു ചിരിച്ചു. അതിരപ്പള്ളിയെ സംരക്ഷിക്കണമെന്നു പറഞ്ഞപ്പൊഴും അതു തന്നെ ആവർത്തിച്ചു.

ഇന്ന്…

സൂര്യാഘാതം ഒരു സാധാരണ സംഭവം ആവുകയാണ്. അമ്പതുകൊല്ലം മുമ്പ് സൂര്യാഘാതം എന്നൊരു വാക്ക് കേരളീയർ കേട്ടിട്ടുണ്ടോ?

കുപ്പിവെള്ളം വാങ്ങി കുടിവെള്ളമാക്കുന്നവരെ കണ്ടിട്ടുണ്ടോ?

കുഴൽക്കിണർ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?

പ്രകൃതിസംരക്ഷണം ഒരു കളിയല്ല. നിലനില്പിന്റെ മന്ത്രമാണ്. വരാനിരിക്കുന്ന തലമുറയെ സംരക്ഷിക്കണമെന്നുണ്ടോ? പ്രകൃതിയെ തന്നാലാവും വിധം സംരക്ഷിക്കുക.

‘കുഞ്ച് രാമ്പള്ളം’ എന്ന നോവൽ ആ വഴിക്കുള്ള ഞങ്ങളുടെ അന്വേഷണത്തിന്റെ ഒരു ഭാഗം ആകുന്നു.

വായിക്കുക, പ്രതികരിക്കുക.